പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ രാത്രിയിലെത്തി കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേർ പോലീസ് പിടിയിൽ. പാലാ കടനാട്പഞ്ചായത്തു എലിവാലി കോളനിഭാഗം മുളയ്ക്കൽ വീട്ടിൽ സണ്ണി മകൻ സോണിച്ചൻ (30), കടനാട് , എലിവാലി ഭാഗത്ത് മുളയ്ക്കൽ വീട്ടിൽ സണ്ണി മകൻ സലു (34), പൂഞ്ഞാർ വടക്കേക്കര, ചേരിപ്പാട് ഭാഗത്ത് വണ്ടംപാറയിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ ലിൻസ് സെബാസ്റ്റ്യൻ (42) എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്
ഇവര്‍ ഇന്നലെ രാത്രി KSRTC സ്റ്റാൻഡിൽ എത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററെയും ഉദ്യോഗസ്ഥരെയും അസഭ്യം പറയുകയും കയ്യില്‍ കരുതിയിരുന്ന കത്തിവീശി അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ പോലീസ് ഉദ്യോഗസ്ഥനെ വണ്ടി ഇടിച്ചു വീഴ്ത്തി രക്ഷപെടുകയുമായിരുന്നു.
തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയും ചെയ്തു. പ്രതികൾ പാലാ ഞൊണ്ടിമാക്കൽ ജംഗ്‌ഷനിൽ മത്സ്യ വിൽപ്പന നടത്തുന്നവരും മദ്യപിച്ചു നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരുമാണെന്ന്.പൊതു പ്രവർത്തകരും നാട്ടുകാരും പറഞ്ഞു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ. കെ.പി ടോംസണ്‍, എസ്.ഐ സജീവ് കുമാർ, സി.പി.ഓ മാരായ ജോബി മാത്യു, ജോസ് സ്റ്റീഫൻ, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.