ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി രാജ്യത്തു തങ്ങിയ അഫ്ഗാൻ പൗരനെ പിടികൂടുന്നത് ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ,ഷിനോജ്, എ.എസ്.ഐ സിജു കെ സൈമൺ, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ മുരളി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.ആവശ്യമായ രേഖകൾ ഇല്ലാതെ ഇന്ത്യയിൽ തങ്ങിയ ഇയാൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്ത ഹോട്ടൽ ഉടമയ്‌ക്കെതിരെയും കേസ് എടുത്തതായി പോലീസ് പറഞ്ഞു
ചങ്ങനാശേരിയിൽ നിന്നും അഫ്ഗാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു
0
ബുധനാഴ്ച, ഫെബ്രുവരി 08, 2023
ചങ്ങനാശ്ശേരി: അനധികൃതമായി കേരളത്തിൽ തങ്ങിയ അഫ്ഗാൻ പൗരനെ ചങ്ങനാശേരിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
അഹമ്മദ് നസീർ ഒസ്മാനി (24) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിസയിൽ അഫ്ഗാനിൽ നിന്നും ഇന്ത്യയിൽ എത്തിയ ഇയാൾ വിസ കാലാവധി പൂർത്തിയായിട്ടും തിരികെ പോകാതെ അനധികൃതമായി രാജ്യത്തു തുടരുകയായിരുന്നു . ദില്ലി ബാംഗ്ലൂർ എന്നിവിടങ്ങളിലും, പിന്നീട് കേരളത്തിൽ ചങ്ങനാശ്ശേരിയിൽ ഒരു ഹോട്ടലിലും താമസിച്ചു ജോലി ചെയ്തു രഹസ്യമായി താമസിക്കുന്നതിനിടയിലാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്യുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.