കോട്ടയം :കോട്ടയം അയ്മനത്ത് ദേവരാജൻ 72 എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം മര്യാതുരുത്ത് ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ റെജിമോൻ (52) എന്നയാളെയാണ് കോട്ടയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ അയ്മനം സ്വദേശിയായ ദേവരാജൻ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ദേവരാജനും, അനുജനായ പ്രദീപും ചേർന്ന് പ്രദീപിന്റെ പറമ്പിനോട് ചേർന്നുള്ള റോഡിൽ കരിയില കൂട്ടി തീ കത്തിച്ചത് റെജിമോൻ ചോദിക്കുകയും, ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് റെജിമോൻ തന്റെ വീട്ടിൽ ചെന്ന് വെട്ടുകത്തിയുമായി തിരികെയെത്തി,ദേവരാജനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഹോദരനെയും ഇയാൾ ആക്രമിച്ചു.
ഇവർ തമ്മിൽ വളരെ നാളുകളായി വൈരാഗ്യം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത്. റ്റി, രാജേഷ്.കെ, സി.പി .ഓ മാരായ സാജുമോൻ, രാജീവ് ജനാർദ്ദനൻഎന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.