വയനാട്: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എംപി ഞായറാഴ്ച സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. യാത്രയ്ക്ക് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്.
രാത്രി എട്ട് മണിയ്ക്ക് കരിപ്പൂരില്‍ വിമാനത്താവളത്തില്‍ അദ്ദേഹം ഇറങ്ങും. വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹത്തെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിക്കും. തുടർന്ന് തിങ്കളാഴ്ച രാവിലെ മുണ്ടേരി മണിയങ്കോട് മേഖലയിൽ കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീട്ടില്‍ രാഹുൽ ഗാന്ധി സന്ദര്‍ശനത്തിനെത്തും.
10ന് കളക്ടറേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് രാഹുൽ ഗാന്ധി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും സന്ദർശിക്കും. വൈകിട്ട് മീനങ്ങാടിയിൽവെച്ചു നടക്കുന്ന പൊതുസമ്മേളനത്തിലും സംബന്ധിക്കും.ചടങ്ങിൽ കോൺഗ്രസിന്റെ 'കൈത്താങ്ങ് ' പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാനവും രാഹുൽ ഗാന്ധി നിർവഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.