തിരുവനന്തപുരം: ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷണശാലകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കിൽ ഇനി അപ്പോൾ തന്നെ വിവരമറിയിക്കാം. ഭക്ഷണത്തിന്റെ വിഡിയോ അഥവാ ഫോട്ടോ സഹിതം പരാതിപ്പെടാൻ പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീൻ റേറ്റിങ്’ മൊബൈൽ ആപ്പും താമസിയാതെ നിലവിൽ വരും.
സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണ ഇടങ്ങളെക്കുറിച്ചും മോശം ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഹൈജീൻ റേറ്റിങ് ആപ്പിലുണ്ടാകും. മോശം ഭക്ഷണം വിളമ്പുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ഓഫിസർമാർ തദ്ദേശ സ്ഥാപനങ്ങൾക്കു വിവരം കൈമാറും. പൂട്ടിയ ഭക്ഷണശാല അതേ പേരിൽ മറ്റ് സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതും അവസാനിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.