തിരുവനന്തപുരം നഗരത്തിൽ നഗരത്തിൽ വൻ തീപിടുത്തം

 തിരുവനന്തപുരം;വഴുതക്കാട് എം പി അപ്പൻ റോഡിലെ കെ എസ് ഹോം അക്വേറിയം ഗോഡൗണിൽ തീപിടിത്തമുണ്ടായ ഉടൻ നാട്ടുകാരും ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. നിമിഷങ്ങൾക്കുള്ളിൽ പ്രദേശത്ത്‌ കറുത്ത പുക നിറഞ്ഞു. കത്തിക്കരിയുന്ന പ്ലാസ്‌റ്റിക്കിന്റെ രൂക്ഷ ഗന്ധം. തീപിടിത്തമുണ്ടായ കെട്ടിടത്തിന്‌ സമീപം ചെറുതും വലുതുമായ വീടുകളും ഫ്‌ളാറ്റ്‌ സമുച്ചയങ്ങളുമാണ്‌.

ഇടുങ്ങിയ വഴിയും റോഡിൽനിന്ന്‌ 200 മീറ്റർ അകലെയായതും തീപിടിത്തത്തിന്റെ തീവ്രത വർധിപ്പിച്ചു. അപകട സാധ്യത കണക്കിലെടുത്ത് പൊലീസും അഗ്‌നിശമനസേനയും ചേർന്ന് വീടുകളിൽനിന്നും ആളുകളെ ആദ്യം തന്നെ മാറ്റിയിരുന്നു. 

കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. നെടുമങ്ങാട്, കഴക്കൂട്ടം വിഴിഞ്ഞം, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, ചെങ്കല്‍ച്ചൂള, ചാക്ക, നെയ്യാറ്റിന്‍കര സ്റ്റേഷനുകളിലെ യൂണിറ്റുകള്‍ക്കുപുറമെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ അഗ്‌നിശമനസേനാ യൂണിറ്റും മ്യൂസിയം, തമ്പാനൂർ, പേരൂർക്കട, പൂജപ്പുര സ്‌റ്റേഷനുകളിലെ പൊലീസുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.

  രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരുവനന്തപുരം തഹസിൽദാർ എം എസ് ഷാജുവിനെ ഇൻസിഡന്റ് കമാൻഡറായി കലക്ടർ നിയമിച്ചിരുന്നു. 

മന്ത്രിമാരായ ആന്റണി രാജു, വി ശിവന്‍കുട്ടി, വി കെ പ്രശാന്ത് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, കലക്ടര്‍ ജെറോമിക് ജോര്‍ജ്‌, കൗണ്‍സിലര്‍ രാഖി രവികുമാര്‍, സിറ്റി പൊലീസ്‌ കമീഷണർ നാഗരാജു, ഡെപ്യൂട്ടി കമീഷണർ അജിത്ത്‌ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !