തിരുവനന്തപുരം;വഴുതക്കാട് എം പി അപ്പൻ റോഡിലെ കെ എസ് ഹോം അക്വേറിയം ഗോഡൗണിൽ തീപിടിത്തമുണ്ടായ ഉടൻ നാട്ടുകാരും ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. നിമിഷങ്ങൾക്കുള്ളിൽ പ്രദേശത്ത് കറുത്ത പുക നിറഞ്ഞു. കത്തിക്കരിയുന്ന പ്ലാസ്‌റ്റിക്കിന്റെ രൂക്ഷ ഗന്ധം. തീപിടിത്തമുണ്ടായ കെട്ടിടത്തിന് സമീപം ചെറുതും വലുതുമായ വീടുകളും ഫ്‌ളാറ്റ് സമുച്ചയങ്ങളുമാണ്.
ഇടുങ്ങിയ വഴിയും റോഡിൽനിന്ന് 200 മീറ്റർ അകലെയായതും തീപിടിത്തത്തിന്റെ തീവ്രത വർധിപ്പിച്ചു. അപകട സാധ്യത കണക്കിലെടുത്ത് പൊലീസും അഗ്‌നിശമനസേനയും ചേർന്ന് വീടുകളിൽനിന്നും ആളുകളെ ആദ്യം തന്നെ മാറ്റിയിരുന്നു.
കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. നെടുമങ്ങാട്, കഴക്കൂട്ടം വിഴിഞ്ഞം, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, ചെങ്കല്‍ച്ചൂള, ചാക്ക, നെയ്യാറ്റിന്‍കര സ്റ്റേഷനുകളിലെ യൂണിറ്റുകള്‍ക്കുപുറമെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ അഗ്‌നിശമനസേനാ യൂണിറ്റും മ്യൂസിയം, തമ്പാനൂർ, പേരൂർക്കട, പൂജപ്പുര സ്‌റ്റേഷനുകളിലെ പൊലീസുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരുവനന്തപുരം തഹസിൽദാർ എം എസ് ഷാജുവിനെ ഇൻസിഡന്റ് കമാൻഡറായി കലക്ടർ നിയമിച്ചിരുന്നു.
മന്ത്രിമാരായ ആന്റണി രാജു, വി ശിവന്‍കുട്ടി, വി കെ പ്രശാന്ത് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, കലക്ടര്‍ ജെറോമിക് ജോര്‍ജ്, കൗണ്‍സിലര്‍ രാഖി രവികുമാര്‍, സിറ്റി പൊലീസ് കമീഷണർ നാഗരാജു, ഡെപ്യൂട്ടി കമീഷണർ അജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.