വനിതാ പൊലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം തിരുവനന്തപുരത്തുവെച്ച്

 തിരുവനന്തപുരം: വനിതാ പൊലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം തിരുവനന്തപുരത്തുവെച്ച് വ്യാഴം, വെളളി ദിവസങ്ങളില്‍ നടക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാനുമായിട്ടാണ് യോഗം ചേരുന്നത്. കോവളം വെളളാറിലെ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ വെച്ചാണ് സംഗമം നടക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിക്കും.

മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുളള 180 ല്‍ പരം വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സംഗമത്തില്‍ പങ്കെടുക്കുക. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് ആദ്യ ദിവസം വിഷയം അവതരിപ്പിക്കുന്നത്. ഉച്ചയ്ക്കുശേഷം രണ്ടു സംഘങ്ങളായി തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തി ആശയം രൂപീകരിക്കും. രണ്ടാമത്തെ ദിവസം വിദഗ്ദ്ധ പാനലിനു മുന്നില്‍ വിഷയാവതരണം നടത്തും. 

പാനലിന്റെ നിര്‍ദ്ദേശങ്ങള്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ ക്രോഡീകരിച്ച ശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും. ഐപിഎസ് ഉദ്യോഗസ്ഥരായ ബി സന്ധ്യ, കെ പത്മകുമാര്‍, ഡോ ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം എന്നിവരും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരായ ജേക്കബ് പുന്നൂസ്, എ ഹേമചന്ദ്രന്‍, മൃദുല്‍ ഈപ്പന്‍, ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ എം ബീന എന്നിവരടങ്ങിയതാണ് പാനല്‍. വെള്ളിയാഴ്ച നാല്മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുഖ്യാതിഥിയായി എത്തും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !