സാങ്കേതിക തകരാറുമൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്ത് കോഴിക്കോട്-ദമാം എയർഇന്ത്യ വിമാനം

 തിരുവനന്തപുരം: സാങ്കേതിക തകരാറുമൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്ത IX 385 കോഴിക്കോട്-ദമാം എയർഇന്ത്യ വിമാനത്തിലെ 168 യാത്രക്കാരെയും മറ്റൊരു വിമാനത്തില്‍ 3.30ന് ദമാമിലേക്ക് കൊണ്ടുപോകുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ്385) ഹൈഡ്രോളിക് തകരാർ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കിയത്. യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും എയര്‍ലൈന്‍ ജീവനക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

കരിപ്പൂരിൽ ടേക്കോഫിനിടെ വിമാനത്തിന്‍റെ പിൻഭാഗം റൺവേയിൽ ഉരസിയതോടെ ഹൈഡ്രോളിക് തകരാർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. തിരുവനന്തപുരം വിമാനത്താവളം അതീവ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു.

വിമാനം അടിയന്തിരമായി ഇറക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ ഒഴിപ്പിച്ചിരുന്നു. വിമാനത്താവളത്തിൽ ആംബുലൻസുകൾ ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. വിമാനം ഇറക്കുമ്പോൾ അപകടസാധ്യത ഒഴിവാക്കാൻ ആകാശത്തുവെച്ച് ഇന്ധനത്തിന്റെ അളവ് കുറച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോഴാണ് പിൻഭാഗം റൺവേയിൽ ഉരസിയത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !