തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍. 7200 ജീവനക്കാരെയാകും ആദ്യഘട്ടത്തിൽ പിരിച്ചുവിടുക. 50 വയസ് പിന്നിട്ടവരെയാണ് ഇതിനായി ലിസ്റ്റിൽ പെടുത്തത്തിയിരിക്കുന്നത്. പിരിച്ച് വിടേണ്ടവരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വിരമിക്കുന്ന ഒരു ജീവനക്കാരന് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നിലവിലെ തീരുമാനം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും.
വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപ വേണ്ടിവരുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുക്കൂട്ടല്‍. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് മാനേജ്മെന്റിന്റെ് പ്രതീക്ഷിക്കുന്നത്. നിര്‍ബന്ധിത വിആര്‍എസ് പദ്ധതിക്കെതിരെ തൊഴിലാളി സംഘടനകൾ രംഗത്തെത്തി. നിര്‍ബന്ധിത വിആര്‍എസ് അംഗീകരിക്കില്ലെന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനയായ സിഐടിയുവും വിആര്‍എസ് ഇടത് നയമല്ല എന്ന് എഐടിയുസിവും വ്യക്തമാക്കി.
വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആര്‍എസ് നല്കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.