വളരെ പരിതാപകരമായ അവസ്ഥയിൽ സംസ്ഥാനം നിൽക്കുമ്പോൾ. ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കിക്ക് 10 കോടി രൂപ ധനസഹായം നല്‍കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍.

തൃശൂര്‍: കേരളത്തിലെ ജനലക്ഷങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ട് ശമ്പളവും പെൻഷനും ഇല്ലാതെ ഉദ്യോഗസ്ഥരെയും കർഷകരെയും ഒരേപോലെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വളരെ പരിതാപകരമായ അവസ്ഥയിൽ സംസ്ഥാനം നിൽക്കുമ്പോൾ. ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കിക്ക് 10 കോടി രൂപ ധനസഹായം നല്‍കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് തുര്‍ക്കിയെ സഹായിക്കാനൊരുങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തുര്‍ക്കിക്ക് 10 കോടി രൂപ കൊടുക്കുന്നതിനെ പരിഹസിച്ച് രംഗത്ത് എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘തുര്‍ക്കിക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരത സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍ പിണറായി വെറുതെ ടെന്‍ഷന്‍ അടിക്കണ്ട. കേരള ജനതയുടെ ജീവിതം വഴിമുട്ടിച്ചിട്ട് ഇനി തുര്‍ക്കിയെ സഹായിക്കും പോലും. കൊച്ചു കേരളത്തെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റം നേരിടുന്ന സംസ്ഥാനമാക്കി മാറ്റിയിട്ട് നാണമില്ലേ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെ ഗീര്‍വാണം മുഴക്കാന്‍’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !