ചാവക്കാട്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തിരുത്തിക്കാട്ട് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീനെയാണ് (22) എക്സൈസ് പട്രോളിങ്ങിനിടെ പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം. എടക്കഴിയൂര്‍ വളയംതോട് ഭാഗത്തു നിന്ന് പിടിയിലായ യുവാവിൽ നിന്ന് 2.68 ഗ്രാം എം.ഡി.എം.എയും പിടികൂടി. സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാള്‍ റോഡില്‍ നില്‍ക്കുന്നത് കണ്ട് ചാവക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഡി.വി. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇയാളെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് ഇയാളില്‍നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. ആവശ്യക്കാര്‍ക്ക് വില്പന നടത്താന്‍ കാത്തുനില്‍ക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രിവന്റിവ് ഓഫീസര്‍മാരായ പി.എല്‍. ജോസഫ്, ടി.എസ്. സജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.കെ. റാഫി, പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പി.ബി. റൂബി, ഡ്രൈവര്‍ അബ്ദുൽ റഫീക്ക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ
ഡെയ്ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.