തുർക്കി: തിങ്കളാഴ്ച തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 28,000 കടന്നു . അതേസമയം ഭൂകമ്പത്തിൽ കാണാതായ വിജയ് കുമാർ(35) എന്ന ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ദുരന്തത്തിൽ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരനാണ് ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാൾ സ്വദേശിയായ വിജയ കുമാർ
ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘം തുർക്കിയിലെ ഇസ്കെൻഡെറൂനിൽ താൽക്കാലിക ആശുപത്രി നിർമിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. 31,000 രക്ഷാപ്രവർത്തകരാണ് ദുരന്ത ബാധിത മേഖലകളിൽ നിലയുറപ്പിച്ചിരിക്കുന്നത്. ദുരന്തത്തിനിടയിലും ചില ഗ്രൂപ്പുകൾ തമ്മിലുളള ഏറ്റുമുട്ടലുകളെ തുടർന്ന് ജർമ്മൻ രക്ഷാപ്രവർത്തകരും ഓസ്ട്രിയൻ സൈന്യവും തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സ്ഥിതി സുരക്ഷിതമാണെന്ന് കരുതുന്ന മുറയ്ക്ക് ജോലി പുനരാരംഭിക്കുമെന്ന് ജർമ്മൻ റെസ്ക്യൂ ടീമുകൾ അറിയിച്ചു.
ഇന്നലെ നടന്ന തെരച്ചിലിൽ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. ഭൂകമ്പത്തിന്ശേഷം128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. ഭൂകമ്പം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരിൽ രണ്ട് വയസുകാരിയും ആറ് മാസം ഗർഭിണിയായ യുവതിയും, വൃദ്ധയും ഉൾപ്പെടുന്നുവെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏഴാമത്തെ മാരകമായ പ്രകൃതിദുരന്തമായി കണക്കാക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.