തുർക്കി: തുർക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തിൽ മരണം 20000 കടന്നു. ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു. ഭൂകമ്പം നടന്ന് 100 മണിക്കൂർ പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകളും മങ്ങുകയാണ്. 'നൂറ്റാണ്ടിന്റെ ദുരന്തം' എന്നാണ് ഭൂകമ്പത്തെ തുർക്കി പ്രസിഡന്റ് വിശേഷിപ്പിച്ചത്.
ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി "നമ്മുടെ കൺമുന്നിൽ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്" യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. പാർപ്പിടവും വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥ അതിജീവിച്ച ആയിരക്കണക്കിന് ആളുകളുടെ ജീവന്റെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്നതായും യു എൻ അറിയിച്ചു. കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്. സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതൽ യുഎൻ സഹായം എത്തിത്തുടങ്ങി. അഞ്ച് ട്രക്കുകളിലായി അവശ്യവസ്തുക്കൾ എത്തിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവർക്കായുളള അടിയന്തര ധനസഹായവും ഉൾപ്പെടെ 1.78 ബില്യൺ ഡോളർ ലോക ബാങ്ക് തുർക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.