തൊടുപുഴ• വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊല്ലാൻ ശ്രമം. പ്രതി ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി തൊടുപുഴ വെങ്ങല്ലൂരിൽ വച്ചായിരുന്നു സംഭവം. തൊടുപുഴയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയെയാണ് കൊല്ലാൻ ശ്രമിച്ചത്. യുവതിയുടെ കഴുത്തിൽ കത്തിവച്ചായിരുന്നു ഭീഷണി. ഓടിരക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം തൃപ്പുണിത്തുറയിൽനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നു. വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. ഇതിനിടെ ഷാജഹാന് മറ്റൊരു യുവതിയുമായി പ്രണയമുണ്ടെന്ന് മനസ്സിലാക്കിയ യുവതി, വിവാഹത്തിൽനിന്ന് പിന്മാറി. എന്നാൽ ഷാജഹാന്‍ വിവാഹ അഭ്യർഥനയുമായി വീണ്ടും യുവതിയെ സമീപിച്ചു. യുവതിയുമായുള്ള ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ തൊടുപുഴയിൽ വച്ച് കാണാമെന്ന് ഷാജഹാനോട് യുവതി പറഞ്ഞു. ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് യുവതിയെ കൊല്ലാൻ ഷാജഹാന്‍ ശ്രമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.