പാലാ;തലപ്പലം ,കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായ.പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ തലപ്പലം പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.രാവിലെ ഒമ്പതരയ്ക്ക് അരുവിത്തുറ കോളേജ് പാലം ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനുപമ വിശ്വനാഥ് വിളംബര ചുവടുകളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ അധ്യക്ഷനായിരുന്നു ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനന്ദ് ജോസഫ് , മെമ്പർ പി .കെ . സുരേഷ്, രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡിജു തോമസ്, ജോ ജോസ് മേക്കാട്ട്, ഡിജു സെബാസ്റ്റ്യൻ, അനു ചന്ദ്രൻ , ഷീബാ ബെന്നി, എബിൻ ജോയി, സാലി തോമ സ് തുടങ്ങിയവർ ആശംസകൾ നേർന്നു. അവതരണത്തിനു ശേഷം പനയ്ക്ക പാലം, പ്ലാശനാൽ, കളത്തുക്കടവ് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലും വികസന വിളംബര ചുവടുകൾ അവതരിപ്പിക്കപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.