പാലാ ;തലപ്പലം ഗ്രാമപഞ്ചായത്തു സംഘടിപ്പിക്കുന്ന ജല ടൂറിസ മേള ഫെബ്രുവരി 24,25,26,27,28, തീയതികളിൽ നടക്കുമെന്ന് തലപ്പലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് അനുപമ വിശ്വനാഥ് അറിയിച്ചു.അഞ്ചുദിവസം നീണ്ടുനിൽക്കുന്ന വിവിധ പ്രോഗ്രാമുകളുടെ ഉദ്ഘാടനം അതാത് ദിവസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന വിശിഷ്ടാതിഥികൾ നിർവ്വഹിക്കും.
പ്രോഗ്രാമിന്റെ ആരംഭദിവസമായ 24 വെള്ളിയാഴ്ച നാലുമണിക്ക് സാംസ്‌കാരിക ഘോഷയാത്രയുടെയും തുടർന്ന് നടക്കുന്ന പരുപാടികളുടെയും ഉദ്ഘാടനം മാണി സി കാപ്പൻ MLA നിർവ്വഹിക്കും.രണ്ടാം ദിവസമായ 25 ആം തിയതി ശനിയാഴ്ച നാലുമണിക്ക് ജലം ജീവനാണ് [സെമിനാർ] സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. 26 ആം തിയതി ഞായറാഴ്ച 4 മണിക്ക് ചെറു വള്ളം കളിമത്സരം സമ്മേളനം ഉദ്ഘാടനം മോൻസ് ജോസഫ് MLA.27 ആം തിയതി 4 മണിക്ക് കുടുംബശ്രീ ദിനാചരണം വനിതകളുടെ [വിവിധ കലാപരിപാടികൾ] ഉദ്ഘാടനം സെബാസ്റ്റിൻ കുളത്തുങ്കൽ MLA ,
സമാപന ദിവസമായ 28 ആം തിയതി ചൊവ്വാഴ്ച സമാപന സമ്മേളനം ഉദ്ഘാടനം തോമസ് ചാഴികാടൻ MP തുടർന്ന് കർഷക ദിനവും കൃഷിയെ ആസ്പദമാക്കി പഠന സെമിനാറും ,സമ്മാനദാനം PK ജയശ്രീ IAS,പ്രോഗ്രാം നടക്കുന്ന സ്ഥലം,ആറാം മൈൽ അരുവിത്തുറ കോളേജ് പടിക്ക് സമീപം , ഉദ്ഘടന ദിവസമായ 24 ന് നാലുമണി മുതലും മറ്റുദിവസങ്ങളിൽ 2 മണി മുതലും കുട്ടവഞ്ചി ചെറുബോട്ട് യാത്രകൾ ചെയ്യുവാൻ മീനച്ചിലാറ്റിൽ സൗകര്യം ഒരുക്കിയിരിക്കുന്നതായും ഗ്രാമ പഞ്ചായത്തു പ്രസിഡൻറ് അനുപമ വിശ്വനാഥ് അറിയിച്ചു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.