ഹൈദരാബാദ്: കാമുകിയുടെ മുൻ കാമുകനെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൈദരാബാദ് സ്വദേശിയായ നവീൻ ആണ് കൊല്ലപ്പെട്ടത്. പ്രതി കൃഷ്ണ പോലീസിന് മുന്നിൽ കീഴടങ്ങി. കാമുകി ചതിച്ചത് കൊണ്ടാണ് അവളുടെ മുൻകാമുകനെ താൻ കൊലപ്പെടുത്തിയതെന്നായിരുന്നു കീഴടങ്ങിയ കൃഷ്ണയുടെ മൊഴി.
കൃഷ്ണയും നവീനും സുഹൃത്തുക്കളായിരുന്നു. ഇവർക്ക് രണ്ട് പേർക്കും ഒരു പെൺകുട്ടിയെ ആയിരുന്നു ഇഷ്ടം. ഇവർ പഠിച്ച അതേ കോളജിലാണ് പെൺകുട്ടിയും പഠിച്ചത്. എന്നാൽ നവീൻ ആദ്യം പ്രണയം തുറന്നു
പറയുകയും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് കൃഷ്ണ പ്രണയാഭ്യർത്ഥന നടത്തുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ചെയ്തു.
ബ്രേക്ക് അപ്പ് ആയിട്ടും പെൺകുട്ടി നവീനുമായുള്ള ബന്ധം തുടർന്നു. സുഹൃത്താണെന്നായിരുന്നു പെൺകുട്ടി പറഞ്ഞിരുന്നത്. നവീൻ പെൺകുട്ടിക്ക് മെസേജും കോളുകളും ചെയ്യുന്നത് കൃഷ്ണ കാണാനിടയായി. ചോദ്യം ചെയ്തപ്പോൾ വേർപിരിഞ്ഞാൽ സുഹൃത്തുക്കൾ ആയി ഇരിക്കാൻ കഴിയില്ലേ എന്നായിരുന്നു പെൺകുട്ടി കൃഷ്ണയോട് ചോദിച്ചത്. ഇത് കൃഷ്ണയെ പ്രകോപിപ്പിച്ചു. ഫെബ്രുവരി 17ന് അബ്ദുള്ളപൂരിൽ മദ്യപിക്കുന്നതിനിടെ നവീനും കൃഷ്ണയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കൃഷ്ണ നവീനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ യുവാവിന്റെ കഴുത്തറുക്കുകയും ഹൃദയവും സ്വകാര്യ ഭാഗങ്ങളും നീക്കം ചെയ്യുകയും ചെയ്തു. ഒപ്പം, കൈവിരലുകൾ മുറിച്ച് മാറ്റുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം, പ്രതി പോലീസ് സ്റ്റേഷനിൽ സ്വയമേവ കീഴടങ്ങുകയായിരുന്നു. നവീനെ കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ ശരീരത്തിന്റെ ചിത്രങ്ങൾ കൃഷ്ണ തന്റെ കാമുകിക്ക് വാട്സ്ആപ്പിൽ അയച്ചു നൽകി. ആദ്യം അയച്ച് നൽകിയത് ഹൃദയത്തിന്റെ ഫോട്ടോ ആയിരുന്നു. ഞെട്ടിപ്പോയ പെൺകുട്ടി പിന്നാലെ വിവരം പോലീസിനെ അറിയിച്ചു. ഇതോടെ ഒളിവിൽ പോയ കൃഷ്ണ ഫെബ്രുവരി 24 ന് പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.