ചെന്നൈ : നടിയും ബിജെപി ദേശിയ എക്സിക്യൂട്ടീവ് അംഗവുമായഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി നിയമിച്ചു.
മൂന്നു വർഷമാണ് കാലാവധി. നാമനിർദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളിൽ ഒരാളാണ് ഖുശ്ബു. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ വിജ്ഞാപനം ട്വിറ്ററിൽ പങ്കുവച്ച് ഖുശ്ബു പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിട്ടുണ്ട്.
ഖുശ്ബുവിന്റെ നിയമനം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നന് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
'ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ പുരോഗതിയിലാണ്. സ്ത്രീകളുടെ ശാക്തീകണത്തിനും സംരക്ഷണത്തിനമായും താന്‍ ആത്മാര്‍ഥമായ പോരാട്ടം തുടരും' - ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ഡിഎംകെയിലൂടെയാണ് ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ വക്താവായി തുടരവെയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ചെങ്കിലും ഡിഎംകെ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.