കടപുഴ പാലം : അടിയന്തര നടപടി ഇല്ലെങ്കിൽ പ്രത്യക്ഷ സമരം : അഡ്വ. ഷോൺ ജോർജ്

മൂന്നിലവ്:  2021 ഒക്ടോബറിലുണ്ടായ പ്രളയത്തിൽ തകർന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ കടപുഴ പാലവും, മൂന്നിലവ് - കടപുഴ- മേച്ചാൽ റോഡും പുനർനിർമ്മിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി നിർമാണം ആരംഭിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു.


പ്രളയത്തിനുശേഷം ജില്ലയുടെ ചുമതലയുള്ള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് ഉടൻ പാലം നിർമ്മാണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് ആറുമാസം പിന്നിട്ടു. ഇതുവരെയും ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 


പാലം തകർന്നതോടെ കടപുഴ, മേച്ചാൽ ഭാഗങ്ങളിലുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഈ വിഷയത്തിൽ ജനങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ മന്ത്രി തയ്യാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !