മൂന്നിലവ്: 2021 ഒക്ടോബറിലുണ്ടായ പ്രളയത്തിൽ തകർന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ കടപുഴ പാലവും, മൂന്നിലവ് - കടപുഴ- മേച്ചാൽ റോഡും പുനർനിർമ്മിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി നിർമാണം ആരംഭിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
പ്രളയത്തിനുശേഷം ജില്ലയുടെ ചുമതലയുള്ള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് ഉടൻ പാലം നിർമ്മാണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് ആറുമാസം പിന്നിട്ടു. ഇതുവരെയും ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
പാലം തകർന്നതോടെ കടപുഴ, മേച്ചാൽ ഭാഗങ്ങളിലുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഈ വിഷയത്തിൽ ജനങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ മന്ത്രി തയ്യാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.