ഹിൻഡൻബർഗിന്റെ പണി ഏറ്റില്ല; കുതിച്ചുയർന്ന് അദാനി കമ്പനികൾ; പത്തിലെട്ടും നേട്ടത്തിൽ

മുംബൈ : സ്റ്റോക്ക് എക്സ്ചേഞ്ചിൽ തുടർച്ചയായി രണ്ടാം ദിനവും നേട്ടം രേഖപ്പെടുത്തി അദാനി കമ്പനികൾ. പത്ത് കമ്പനികളിൽ എട്ടും നേട്ടം രേഖപ്പെടുത്തിയപ്പോൾ രണ്ട് കമ്പനികൾ മാ‌ത്രമാണ് താഴേക്ക് പോയത്. ഹിൻഡൻബർഗിന്റെ വിവാദ റിപ്പോർട്ടിനു ശേഷം താഴേക്ക് പോയ ഓഹരികളാണ് തിരിച്ചു കയറാൻ ആരംഭിച്ചത്.

പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് 13 ശതമാനമാണ്‌ ഉയർന്നത്. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ 7.24 ശതമാനം ഉയർന്ന് ഷെയറിന് 593.35 രൂപയിലും മാർക്കറ്റ് വില 1.28 ലക്ഷം കോടിയിലുമെത്തി. അദാനി ട്രാൻസ്മിഷൻ 5 ശതമാനവും അദാനി പവർ 4.99 ശതമാനവും ഉയർന്നു. അദാനി വിൽമറും 4.99 ശതമാനം ഉയർന്നിട്ടുണ്ട്.

അദാനി ഈയടുത്ത് വാങ്ങിയ എൻഡിടിവിയും ഉയർച്ചയാണ് രേഖപ്പെടുത്തിയത്. 5 ശതമാനമാണ് നേട്ടം. അംബുജ സിമന്റ്സും എസിസിയും നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അദാനി ടോട്ടൽ ഗ്യാസും അദാനി ഗ്രീൻ എനർജിയുമാണ് നഷ്ടം രേഖപ്പെടുത്തിയ കമ്പനികൾ.

ഇന്നലെ ആറു കമ്പനികൾ മാത്രമാണ് ലാഭം രേഖപ്പെടുത്തിയിരുന്നത്.


ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !