
അപകടം ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ

ഫെബ്രുവരി നാലിന് ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനത്തിൻ്റെ എൻജിനിൽ തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 4:30 നാണ് സംഭവം നടന്നത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ പൈലറ്റ് ഫൂക്കറ്റ് വിമാനത്താവളത്തിലെ അധികൃതരെ വിവരമറിയിക്കുകയും ടേക്ക്ഓഫ് നിർത്തിവെക്കുകയുമായിരുന്നു. പറന്നുയരാൻ തുടങ്ങിയ വിമാനത്തിൽ 300ലധികം യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
വിമാനത്തിൻ്റെ എൻജിനിലും ചക്രങ്ങളിലുമാണ് തീപടർന്നത്

വിമാനത്തിൻ്റെ എൻജിനിലും ചക്രങ്ങളിലുമാണ് തീപടർന്നത്. പറന്നുയരാൻ തുടങ്ങുന്നതിനിടെ വിമാനത്തിൻ്റെ ബ്രേക്കിൻ്റെ ഭാഗങ്ങൾ ശക്തമായി ചൂടാകുകയും ചക്രങ്ങളിൽ തീയും പുകയും ഉയരുകയായിരുന്നു. തുടർന്ന് ഈ തീ എൻജിൻ ഭാഗത്തേക്ക് വ്യാപിക്കുകയും ചെയ്തു.
അപകടസാധ്യത തിരിച്ചറിഞ്ഞ പൈലറ്റ് ഉടൻ തന്നെ വിമാനത്തിൻ്റെ പ്രവർത്തനം നിർത്തിവെക്കുകയും വിമാനത്താവള അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം വിമാനത്തിന് ആവശ്യമായ സുരക്ഷ നൽകുകയും അപകടസാധ്യത ഇല്ലാതാക്കാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.
ഫയർഫോഴ്സിൻ്റെ ഇടപെടൽ മൂലമാണ് ടയറുകൾ പൊട്ടിത്തെറി ഒഴിവായത്. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.