പാലാ ;എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ, പാലാ വടക്കൻ മേഖലാ സമ്മേളനത്തിന് കൊല്ലപ്പള്ളിയിൽ തുടക്കമായി ഐങ്കൊമ്പ് അംബിക വിദ്യാഭവനിൽ ഇന്ന് രാവിലെ ഭദ്രദീപം തെളിച്ച്.ശ്രീ സുരേഷ് പരമേശ്വരൻ [SNDP യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി] ഉദഘാടനം ചെയ്തു
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ഛനീചത്വങ്ങളും പേറി അസംഘടിതരായി നിന്ന ഒരു ജനതയെ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തിയ വിശ്വഗുരു ശ്രീനാരായണ ഗുരുദേവൻ. ആ മഹാഗുരുവിൻ്റെ " സംഘടന കൊണ്ട് ശക്തരാകുവിൻ" എന്ന മഹത് വചനത്തെ ഹൃദയത്തിലേറ്റി എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ സംഘടനാ പ്രവർത്തനത്തിൻ്റെ ചട്ടക്കൂടിനെ തൂത്തുമിനുക്കി കൂടുതൽ ദൃഢവും മികവുള്ളതുമാക്കി മുന്നേറുകയാണ്.
49 ശാഖാ യോഗങ്ങളിലും പുത്തൻ ഉണർവ്വേകുന്നതിനായി തുടങ്ങിയ അശ്വമേധം, പടിഞ്ഞാറൻ മേഖലാ സമ്മേളനത്തിൻ്റെ മഹാവിജയത്തിനു ശേഷം 2023 ഫെബ്രുവരി 12, മാർച്ച് 12 തീയതികളിൽ യഥാക്രമം വടക്കൻ മേഖലാ, തെക്കൻ മേഖലാ സമ്മേളനങ്ങൾ കൊല്ലപ്പള്ളി, മീനച്ചിൽ എന്നിവിടങ്ങളിൽ തുടരുകയാണ്. മേഖലാ സമ്മേളനങ്ങൾക്ക് ശേഷം മീനച്ചിൽ യൂണിയൻ്റെ സംഘടനാ ശക്തി വിളിച്ചോതി ക്കൊണ്ട് പ്രൗഢഗംഭീരമായ തുടർ പ്രവർത്തനങ്ങളും നടത്തപ്പെടുന്നു.
ഇതിൻ്റെ ഭാഗമായി വടക്കൻ മേഖലയിലെ അരീക്കര, രാമപുരം, ഏഴാച്ചേരി, കൊല്ലപ്പള്ളി, പിഴക്, കുറിഞ്ഞി, ഉള്ളനാട്, വേഴാങ്ങാനം, കയ്യൂർ, നീലൂർ, മേലുകാവ് എന്നീ ശാഖാ യോഗങ്ങളെ ഉൾപ്പെടുത്തിയാണ് വടക്കൻ മേഖലാ സമ്മേളനം [ഫെബ്രുവരി12] ഇന്ന് രാവിലെ രാവിലെ 9.30 മുതൽ കൊല്ലപ്പള്ളി ടി.കെ.മാഥവൻ (സരസ്വതി വിദ്യാമന്ദിർ, ഐങ്കൊമ്പ്) റിൽ തുടക്കമായത്.
സമ്മേളനത്തിൽ,ഒ എം സുരേഷ് ഇട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ചു, എം ആർ ഉല്ലാസ് സ്വാഗതവും,സുരേഷ് പരമേശ്വരൻ ഉദ്ഘാടനവും നിർവഹിച്ചു.
കെ ആർ ഷാജി,സി റ്റി രാജൻ,അനീഷ് പുല്ലുവേലി,കെജി സാബു,സിപി സുധീഷ്,സജി കുന്നപ്പിള്ളി,മിനർവ മോഹൻ, സോളി ഷാജി,അനീഷ് ഇരട്ടിയാനി,അരുൺ കുളമ്പള്ളി,പിജി അനിൽകുമാർ,കെആർ രാജൻ,കെകെ വിനു,എം എൻ രമേശ്,പിജി പ്രദീപ് പ്ലാച്ചേരിയിൽ,ആത്മജൻ കെ,ഗോപൻ ഗോപു,രാജേഷ് ശാന്തി വൈദികയോഗം പ്രസിഡൻറ്,രഞ്ജൻ ശാന്തി,തുടങ്ങഇയവർ ആശംസകൾ അറിയിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.