പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന്റെ ദേഷ്യത്തിൽ യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു

 പാലക്കാട്: പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന്റെ ദേഷ്യത്തിൽ യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ബന്ധുക്കളെ ആക്രമിച്ചത്. സഹോദരന്മാരുടെ ഭാര്യമാർ, സഹോദരി എന്നിവരെയാണ് ബിഷറുൽ ഹാഫി അടിച്ച് പരുക്കേൽപ്പിച്ചത്. പഴയലക്കിടി അകലൂർ വയനാടൻ വീട്ടിൽ 23 കാരിയായ റിൻസീന, 22 കാരിയായ അനീറ, 25 കാരിയായ സക്കീറ, എന്നിവർക്കാണ് പരുക്കേറ്റത്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം പഴയലക്കിടിയിൽ കുടുംബത്തിലെ ഗർഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റിക ഉപയോ​ഗിച്ച് തലയ്ക്കടിച്ചത്. പ്രേമനൈരാശ്യത്തെ തുടർന്ന് ബന്ധുക്കൾ കളിയാക്കിയതിന്റെ ദേഷ്യത്തിലായിരുന്നു യുവതികൾക്ക് നേരെയുളള ആക്രമണമെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. പരുക്കേറ്റ അനീറയുടെയും സക്കീറയുടെയും തലയിൽ തുന്നലുകളുണ്ട്. റിൻസീനയുടെ തലയിലെ പരുക്ക് ഗുരുതരമാണ്. 

അനീറയും സക്കീറയും ഗർഭിണികളാണ്. യുവതികൾ ചേർന്ന് ബിഷറുലിനെ പ്രേമം തകർന്നതിന്റെ പേരിൽ കളിയാക്കുകയായിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിൽ വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റിക ഉപയോ​ഗിച്ച് ഇയാൾ ആക്രമിച്ചെന്നാണ് യുവതികൾ പൊലീസിന് നൽകിയ മൊഴി. പരുക്കേറ്റ മൂന്ന് പേരും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. റിൻസീന തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !