അട്ടപ്പാടിയിൽ 103 ലിറ്റർ അന്യസംസ്ഥാന മദ്യവുമായി കാരമടയൻ അറസ്റ്റിൽ


 പാലക്കാട്;അട്ടപ്പാടിയിൽ 103 ലിറ്റർ  അന്യസംസ്ഥാന മദ്യവുമായി കാരമടയൻ അറസ്റ്റിൽ.മദ്യനിരോധിത മേഖലയായ പാലക്കാട്  അട്ടപ്പാടി ട്രൈബൽ  താലൂക്കിൽ കള്ളമല വില്ലേജിൽ  വീട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന 103 ലിറ്റർ അന്യസംസ്ഥാന മദ്യം പിടികൂടി. അഗളി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ആർ. രജിത്തും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് കൂക്കംപാളയം പുല്ലുമല സ്വദേശി കാരമടയനെ വീട്ടിൽ നിന്ന് വലിയ അളവിൽ മദ്യവുമായി പിടികൂടിയത്. 

59 വയസ്സുള്ള ഇയാളെ അറസ്റ്റ് ചെയ്ത്  കേസ് എടുത്തു. ശിവരാത്രി ഉത്സവ ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തിയ പരിശോധനയിൽ വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന അമ്പത് ലിറ്ററിലധികം ചാരായവും എക്സൈസ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു. പരിശോധനയിൽ PO  കൃഷ്ണദാസ് പി. കെ,  CEO മാരായ എ കെ രജീഷ്, ആർ പ്രദീപ്  WCEO അഖില. കെ. പി. ഡ്രൈവർ TS ഷാജിർ   എന്നിവർ  പങ്കെടുത്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !