പൊൻകുന്നം : ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി പി.പി. റോഡിൽ കുരുവിക്കൂട് കവലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇടമറ്റം സ്വദേശികളായ യുവാക്കൾ കാറിലെത്തി, കവലയിലുണ്ടായിരുന്ന കുരുവിക്കൂട് സ്വദേശികളായ രണ്ടുപേരെ മർദിക്കുകയായിരുന്നു. കുരുവിക്കൂട് കരിമുണ്ടയില്‍ ഷിബുവിന്റെ മക്കളായ ആശിഷ്, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ അക്രമികളെത്തിയ കാറ് മറിച്ചിട്ടശേഷം തീയിട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം കാറില്‍ നിറയെ കല്ലുകളും ആയുധവും സൂക്ഷിച്ചിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും വാഹനം പൂർണ്ണമായി കത്തി നശിച്ചിരുന്നു. പരിക്കേറ്റ് രണ്ടുപേരെയും പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇടമറ്റത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്ന് പോലീസ് പറയുന്നു. പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ അക്രമികള്‍ക്കായി അന്വേഷണം നടത്തുന്നതായി പോലീസ് പറഞ്ഞു
പാലാ,എലിക്കുളം കുരുവിക്കൂട് ഭാഗത്ത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിരവധിപേർക്ക് പരുക്ക് അക്രമികൾ വാഹനം കത്തിച്ച് കടന്നു കളഞ്ഞു
0
ചൊവ്വാഴ്ച, ഫെബ്രുവരി 28, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.