ഇടുക്കി;നെടുങ്കണ്ടത്ത് വീണ്ടും കാട്ടുതീ പടരുന്നു.കൈലാസപ്പാറ - ബേഡ് മെട്ട് ഭാഗത്താണ് തീ പടർന്നത്.കരടി വളവിന്റെ മുകൾ ഭാഗത്തെ പാറയിൽ രാവിലെയാണ് തീപിടുത്തം ഉണ്ടായത്.തീ പടർന്നതിന് ശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ഉടൻതന്നെ ഫയർഫോഴ്സിനെ വിളിച്ചറിയിക്കുകയായിരുന്നു.ഫയർഫോഴ്സ് തീ അണക്കുവാൻ ശ്രമിക്കുന്നു. നാലേക്കറോളം വരുന്ന പ്രദേശം കത്തിയതായാണ് പ്രാഥമിക വിവരം.ഇന്നലെ കൽകൂന്തലിൽ ഏലത്തോട്ടത്തിൽ തീ പടർന്ന് 2 ഏക്കറോളം കൃഷി നശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.