മുംബൈ: വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ മലയാളി താരം മിന്നു മാണിക്ക് മിന്നുന്ന തിളക്കം. മിന്നു മണിയെ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കി. ഓഫ് സ്പിന്നറും ലെഫ്റ്റ് ഹാൻഡ് ബാറ്ററുമാണ് മിന്നു. വയനാട് സ്വദേശിയായ മിടുക്കി ഇന്ത്യ A ടീമിൽ കളിച്ചിട്ടുണ്ട്. എമർജിങ് വനിതാ ഏഷ്യാകപ്പിലും കഴിവ് തെളിയിച്ചിട്ടുണ്ട്
വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. മിന്നു മാണിക്കുവേണ്ടിയുള്ള ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും രംഗത്തുവന്നിരുന്നു.
നേരത്തെ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. 3.40 കോടി രൂപക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. മുംബൈയുടെ വെല്ലുവിളി അതിജീവിച്ചാണ് സ്മൃതിയെ ആർസിബി വാങ്ങിയത്. 50 ലക്ഷം രൂപയാണ്
ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനെ 1.80 കോടി രൂപക്ക് മുംബൈ സ്വന്തമാക്കി. ഓസ്ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് ആർസിബി സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡനെ 3.20 കോടി മുടക്കി ഗുജറാത്ത് ജയന്‍റ്സ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം സോഫി എക്ലിസ്റ്റണെ 1.80 കോടി രൂപക്ക് യുപി വാരിയേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.