കർണാടകയെ ഞെട്ടിച്ച ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാർ തമ്മിലുള്ള പോര് നിയമനടപടികളിലേക്ക്.

 ബംഗളൂരു: കർണാടകയെ ഞെട്ടിച്ച ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാർ തമ്മിലുള്ള പോര് നിയമനടപടികളിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കിയ ഡി. രൂപക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് രോഹിണി സിന്ദൂരി. താൻ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും, നിരുപാധികമായി മാപ്പ് എഴുതി നൽകണമെന്നും രോഹിണി വ്യക്തമാക്കി. ഇത് സംബന്ധിച്ച വക്കീൽ നോട്ടീസ് രോഹിണി രൂപയ്ക്ക് അയച്ചു.

ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണിയുടെ രഹസ്യ ചിത്രങ്ങൾ രൂപ പുറത്തുവിട്ടിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വശീകരിക്കാൻ രോഹിണി അവർക്ക് അയച്ച് കൊടുത്ത ചിത്രങ്ങളാണിതെന്ന് പറഞ്ഞായിരുന്നു രൂപ രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ തന്റെ ഫേസ്‌ബുക്ക് വഴി പുറത്തുവിട്ടത്. ഇതോടെയാണ് രൂപ-രോഹിണി തർക്കം ആരംഭിച്ചത്. അതേസമയം, ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.രൂപയും തമ്മിലുള്ള ചേരിപ്പോരില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. രണ്ടു പേരെയും സ്ഥലംമാറ്റി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റൽ.

രോഹിണി സിന്ദൂരി ദേവസ്വം കമ്മീഷണറും ഡി. രൂപ കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുമായിരുന്നു. അഴിമതി ആരോപണ പ്രത്യാരോപണങ്ങളില്‍ കഴിഞ്ഞ ദിവസം ഇരുവരും ചീഫ് സെക്രട്ടറിയെ കണ്ട് പരസ്പരം പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇവര്‍ക്ക് സ്ഥലം മാറ്റം നല്‍കിയത്. സ്ഥലം മാറ്റിയെങ്കിലും ഇതുവരെ ഇരുവർക്കും പുതിയ പോസ്റ്റിങ് നൽകിയിട്ടില്ല. നിലവിൽ രണ്ടാൾക്കും യാതൊരു അധികാരവും പദവിയുമില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !