മലപ്പുറത്ത് അഞ്ചാം ക്‌ളാസുകാരിക്ക് നേരെ സ്കൂളിൽ പീഡന ശ്രമം.അധ്യാപകൻ അറസ്റ്റിൽ

 മലപ്പുറം: മലപ്പുറത്ത് അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുക്കുകയും ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വണ്ടൂരിൽ ആണ് സംഭവം.

വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫ് (29)ആണ് പോലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സി.ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.

കഴിഞ്ഞ മൂന്നാം തിയതിയാണ് സ്കൂളിലെ ശുചിമുറിക്ക് സമീപത്ത് വച്ച് അധ്യാപകന്‍ കുട്ടിയെ കയറിപിടിച്ചത്. കുട്ടിയെ കയറിപ്പിടിച്ച ശേഷം പ്രതി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് അഞ്ചാം ക്ലാസുകാരിയെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു .നിലവിളിച്ചതോടെ അധ്യാപകന്‍ കുട്ടിയെ വിട്ടയച്ചു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപകന്‍റെ ഭീഷണിയില്‍ തൊട്ടടുത്ത ദിവസങ്ങളിൽ കുട്ടി ഭയന്ന് സ്‌ക്കൂളിൽ പോയിരുന്നില്ല.

തുടർന്ന് സ്‌ക്കൂളിലെത്തിയ കുട്ടിയോട് അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രധാനാധ്യാപകൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍, വണ്ടൂര്‍ സി.ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പു ചുമത്തിയാണ് സഫാഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് മഞ്ചേരി കോടതിയിൽ ഹാജരാക്കി.റിമാൻഡ് ചെയ്തു.

ഡെയ്‌ലി മലയാളി 🔰 ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !