മലപ്പുറം- വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് ഭാഗത്ത് കഴിഞ്ഞദിവസം ട്രെയിന്‍ തട്ടി 17 വയസുകാരി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേളാരി സ്വദേശി ഷിബിനെ(24)യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു ഷിബിന്‍. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു എന്നുള്ള കാരണത്താല്‍ ഷിബിന്‍ ഈ കുട്ടിയുമായി തര്‍ക്കത്തിലായിരുന്നു. വാലന്റൈന്‍സ് ദിനത്തിലും തര്‍ക്കം തുടര്‍ന്നു. തുടര്‍ന്നു കുട്ടി പിണക്കം മാറ്റണമെന്ന്
ഷിബിന്‍ ആവശ്യപ്പെടുകയും അതനുസരിക്കാതെ പിണക്കത്തില്‍ തുടര്‍ന്നു വരികയും ചെയ്തതാണ് ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണയായി പോലീസ് കണക്കാക്കിയത്. ഈ കുറ്റത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നു പോലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.