മലപ്പുറം: മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. തേങ്ങ വീണതോടെ നായ പേടിച്ചു വിരണ്ടു. എന്നാല്‍ കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡില്‍ വീണ തേങ്ങ തെറിച്ച് നായയുടെ തലയില്‍ തട്ടുകയായിരുന്നു. ചാര്‍ലി എന്ന നായയ്ക്കാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. എളമ്പുലാശ്ശേരി സ്കൂളിന് സമീപത്തുള്ള അടച്ചിട്ട വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കാനാണ് പൊലീസ് സംഘം നായയുമായി എത്തിയത്.
മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ മണംപിടിച്ച് പോകുന്നതിനിടെ എളമ്പുലാശ്ശേരി കണ്ടാരിപ്പാടം റോഡില്‍വെച്ച് നായയുടെ തലയില്‍ തേങ്ങവീണത്. തെളിവെടുപ്പിന് ശേഷം പൊലീസ് നായയുമായി മടങ്ങി. അടുത്തുള്ള ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് ശേഷം നായ സുഖമായിരിക്കുന്നുവെന്ന് ഡോഗ് സ്ക്വാഡ് വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പിനെത്തിയത്. ബുധനാഴ്ചയാണ് വിപി മുരളീധരന്റെ വീട്ടില്‍ നിന്ന് ആളില്ലാത്ത സമയത്ത് നാലുപവന് സ്വര്‍ണാഭരണം മോഷ്ടിച്ചത്. വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്തുകടന്നാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാല മോഷ്ടിച്ചത്. മോഷ്ടാക്കൾക്കായി അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.
ഡെയ്ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.