കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കെടി പ്രതിഷേധം. ജില്ലയിൽ നാലിടങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ്, ആർ വൈ എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധത്തെ തുടർന്ന് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയം, പോളയത്തോട്, മാടൻനട, പാരിപ്പളളി എന്നിവടങ്ങളിലാണ് പ്രതിഷേധം നടന്നത്.
അതേസമയം ജില്ലയിലെ മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. സംസ്ഥാന സെക്രട്ടറി ആർ എസ് അബിൻ, പിണയ്ക്കൽ ഫൈസ്, ശ്രീകുമാർ, അമൽ എന്നിവരെ ഉൾപ്പെടെയാണ് പിടികൂടിയത്. പോളയത്തോട് നാലും ചവറയിൽ രണ്ടു പ്രവർത്തകരെയുമാണ് കരുതൽ തടങ്കലിലാക്കിയത്.
കൊല്ലത്ത് മുഖ്യമന്ത്രി ഇന്ന് രണ്ട് പരിപാടികളിലാണ് പങ്കെടുക്കുക. കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൊല്ലം ടൗൺ ഹാളിൽ ഇപ്പോൾ നടക്കുന്ന സംസ്ഥാന റവന്യൂ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുകയാണ് മുഖ്യമന്ത്രി. ശേഷം ലോയേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.