കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ എംഡിഎംഎ കാരിയറാക്കിയതില് പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ അയല്‍വാസിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കേസ് പ്രത്യേക സംഘം അന്വേഷിക്കും. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. തന്നെ ഏഴാം ക്ലാസ് മുതല്‍ കാരിയറാക്കിയെന്നും ലഹരി ഉപയോഗിച്ചുവെന്നുമാണ് കുട്ടിയുടെ മൊഴി. സ്കൂളില്‍ ഉള്‍പ്പെടെ ലഹരി എത്തിച്ച് നല്‍കിയിരുന്നതായി കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.