വൈക്കം; തലയാഴം തോട്ടകം വാക്കേതറതയ്യിൽ ടി പി കാർത്തികേയൻ (61) എന്ന ഓട്ടോറിക്ഷാ തൊഴിലാളി ആത്മഹത്യ ചെയ്ത തിന്റെ ഉത്തരവാദിത്തം സംസ്ഥാന സഹകരണ വകുപ്പിനെന്ന് ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജുകുമാർ.
തോട്ടകം സർവീസ് സഹകരണ സംഘത്തിന്റെ ജപ്തി ഭീഷണിയാണ് കാർത്തികേയന്റെ ആത്മഹത്യക്ക് കാരണം. ഈ സഹകരണ സംഘത്തിലടക്കം വൈക്കം സഹകരണ സർക്കിൾ യൂണിയന് കീഴിലുള്ള പല സംഘങ്ങളിലും നിരവധി വർഷങ്ങളായി വായ്പ തിരിച്ചടവ് മുടങ്ങിയവരും, ഡിപ്പാർട്ടുമെന്റ് തല അന്വോഷണത്തിൽ കുറ്റകാരെന്ന് കണ്ടെത്തി സംഘങ്ങൾക്ക് ഉണ്ടായ കോടികളുടെ നഷ്ടം ഉത്തരവാദികളായ സഹകരണ ജീവനകാരിൽ നിന്നും സംഘംഭരണസമിതി അംഗങ്ങളിൽ നിന്നും തിരിച്ചു പിടിക്കാൻ ഉത്തരവ് ആയ നിരവധി സംഭവങ്ങളുണ്ട്.
വായ്പ കാലവധി കഴിഞ്ഞ് പതിറ്റാണ്ട് കഴിഞ്ഞിട്ടും തിരിച്ചടക്കാത്ത .ചിലർ തോട്ടകം സംഘത്തിലുമുണ്ട്. എന്നാൽ ഇതിലൊന്നും നടപടി സ്വീകരിക്കാതെ കാർത്തികേയന്റെമാത്രം വസ്തുവകകൾ ജപതിനടപടിയുടെഭാഗമായി അളന്നുതിരിക്കാൻ തിടുക്കം കാട്ടിയത് ദുരൂഹമാണ്. സംഘംഭരണസമിതിയുടെ അമിത ആവേശത്തിന്റെ പിന്നിലെ നിഗൂഢത അനാവരണം ചെയ്യപ്പെടണം.കാർത്തികേയന്റെ മരണതോടെ അനാഥമാക്കപ്പെട്ട ഭാര്യയുടെ സംരക്ഷണ ചുമതല സംസ്ഥാന സഹകരണ വകുപ്പ് ഏറ്റെടുക്കണമെന്നും അവർക്ക് 25 ലക്ഷം രൂപ സഹായ ധനമായി അടിയന്തിരമായി അനുവദിക്കണമെന്നും ബിജുകുമാർ പറഞ്ഞു.
ഡെയ്‌ലി മലയാളി 🔰 ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.