കോട്ടയം;ഇന്നലെ കോട്ടയത്ത് റബ്ബർ കർഷക സംഗമത്തിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞത് കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത് കൊണ്ട് പ്രയോജനം ഇല്ല എന്നാണ്. ഈ ബഡ്ജറ്റിന്റെ തൊട്ട് മുമ്പ് വരെ താങ്കളും താങ്കളുടെ പാർട്ടിയും പറഞ്ഞത് ഇറക്കുമതി ചുങ്കം കൂട്ടാത്തത് ലോബികളെ സഹായിക്കാനാണെന്നാണ്. എന്നാൽ വർദ്ധിപ്പിച്ച സമയത്ത് ഘടക വിരുദ്ധമായി പറയുന്നു.
കേന്ദ്രസർക്കാരിനെതിരെ എന്തെങ്കിലും പറയണം എന്നാണെങ്കിൽ ശരി, അതല്ല ഈ വർദ്ധന കൊണ്ട് നിങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?
കോമ്പൗണ്ട് റബ്ബർ ഇറക്കുമതി ചെയ്യുന്നതിൽ ഇപ്പോൾ തന്നെ 45% നടപടിയായി കഴിഞ്ഞു. ക്വാളിറ്റി കൂട്ടുന്ന നടപടികളുമായി സർക്കാർ മുമ്പോട്ട് പോകുകയാണ്. അതോടുകൂടി പൂർണ്ണമായും നടപടിയാവും എന്നിരിക്കെ ഇത്തരം കാര്യങ്ങൾ ഒരു മുഖ്യമന്ത്രി തന്നെ പറയുന്നത് ശരിയല്ല.
കേരള സർക്കാർ വാഗ്ദാനം ചെയ്ത തറ വില 200 രൂപയുടെ കാര്യം താങ്കൾ മിണ്ടിയതേ ഇല്ല. മറവിയാണെന്ന് കരുതാം. പക്ഷെ താങ്കൾ കുറച്ച് നാൾ മുമ്പ് പോഷക സംഘടനയായ കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാനം ചെയ്യാൻ കോട്ടയത്ത് എത്തിയിരുന്നു. പ്രധാനമായും അന്ന് ഉന്നയിച്ച കാര്യങ്ങളെ സംബന്ധിച്ച് ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. കേരളത്തിൽ റബ്ബർ മാത്രമല്ല നെല്ലും നാളികേരവും മറ്റ് വിളകളും ഉണ്ടെന്നും അതിനു വേണ്ടി കേരള സർക്കാർ എന്ത് ചെയ്തു എന്ന് കൂടി പറയണം.
പിന്നെ താങ്കൾ അമിത്ഷായെ പറഞ്ഞ കാര്യത്തിൽ പ്രകോപിതനാകുന്നത് കണ്ടു. ഉള്ളത് പറയുമ്പോൾ തുള്ളിയിട്ട് കാര്യമില്ല എന്ന് പഴമക്കാർ പറയാറുണ്ട്. അമിത്ഷാ പറഞ്ഞത് 100 % ശരിയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. സഖാക്കൾക്കും താങ്കൾക്കും അറിയാം.
ഇന്ന് തീവ്രവാദികളുടെ പറുദീസയാണ് കേരളം നിരവധി കാര്യങ്ങളും വസ്തുതകളും നമ്മുടെ മുമ്പിൽ ഉണ്ട്. ഇത്തരം ക്ഷുദ്ര ശക്തികൾക്ക് എതിരെ ശക്തമായ നടപടി ഇനിയെങ്കിലും സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം.
മതനിരപേക്ഷ നാടായ കേരളത്തിൽ നിങ്ങൾക്ക് എന്താനാണ് ഒരു വിഭാഗത്തിനോട് മാത്രം ഇത്രമേൽ പ്രീണനം ....
എൻ. ഹരി
[ ബിജെപി മധ്യമേഖല പ്രസിഡന്റ് & റബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം. ]
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.