കോട്ടയം • ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. വാഗമണ്‍ കച്ചിറയില്‍ ജോജി സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.
പാലാ ഭാഗത്തേയ്ക്കു പോവുകയായിരുന്ന മിനി ലോറിയും ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. മൂവാറ്റുപുഴയില്‍ ബന്ധുവീട്ടിൽനിന്നു തിരികെ വരികയായിരുന്നു ജോജി. പരുക്കേറ്റ ജോജിയെ ഈരാറ്റുപേട്ടയിലും തുടര്‍ന്ന് പാലാ ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. പിതാവ് പരേതനായ സെബാസ്റ്റ്യൻ. സഹോദരങ്ങൾ: ജിനോ, ജീന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.