കൊട്ടിയം: യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ആദിച്ചനല്ലൂര്‍ തഴുത്തല കാവുവിള വിളയില്പുത്തന് വീട്ടില്‍ നിഷാദ് ആണ് അറസ്റ്റിലായത്. കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കൊല്ലം ബൈപാസിന് സമീപം മെഡിസിറ്റി ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. ഫോണില്‍ സംസാരിച്ചു നിന്ന നസീറിനെയും സുഹൃത്ത് ധനേഷിനെയുമാണ് നിഷാദും സുഹൃത്ത് കരിക്കോട് സ്വദേശി അഭിലാഷും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കൊട്ടിയം പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുജിത് നായര്‍, ഷിഹാസ്, ഗിരീഷ്, എസ്.സി.പി.ഒ ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.