കൊല്ലം: ചടയമംഗലത്ത് ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ചുറ്റിനും കൂടി നിന്നവർക്ക് നേരെ സോഷ്യൽ മീഡിയയുടെ വിമർശനം. പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.30ന് ചടയമംഗലം നെട്ടേത്തറ എംസി റോഡിൽ ആണ് അപകടം നടന്നത്. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് ശിഖയും അഭിജിത്തും സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തിയത്.
ഇടിയുടെ അഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെൺകുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. ശിഖ ഇവിടെ വെച്ച് തന്നെ മരണപ്പെട്ടിരുന്നു. എന്നാൽ, പരിക്കേറ്റ് ബോധരഹിതനായ അഭിജിത്ത് അരമണിക്കൂറോളം റോഡിൽ കിടന്നുവെന്നാണ് റിപ്പോർട്ട്. ഏകദേശം അര മണിക്കൂറോളം റോഡിൽ കിടന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഏകദേശം 20 മിനിട്ടിനു ശേഷം ഉദയകുമാർ എന്ന പ്രദേശവാസിയാണ് അപകടത്തിൽപ്പെട്ട അഭിജിത്തിന് സഹായവുമായി എത്തിയത്. തൻ്റെ സുഹൃത്തിനെ പോയി വിളിച്ചുകൊണ്ടുവന്ന് ആംബുലൻസിൽ കയറ്റി അഭിജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സമയം വെെകിപ്പോയിരുന്നു. പുനലൂർ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.