കാക്കനാട്: ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടും മദ്യപിച്ചു ബസ്സ് ഓടിച്ച ഡ്രൈവര്‍ വീണ്ടും പിടിയിലായി.കാക്കനാട്-ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന എംഎംഎസ് ബസ് ഡ്രൈവര്‍ നേര്യമംഗലം കുന്നത്ത് വീട്ടില്‍ അനില്‍കുമാറാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. രണ്ടാഴ്ച്ച മുമ്പ് പാലാരിവട്ടം ജംഗ്ഷനില്‍വെച്ച് അനില്‍ ഓടിച്ച ബസ് കയറി യുവാവ് മരണപ്പെട്ടിരുന്നു.
തുടര്‍ന്നാണ് അനിലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. പിന്നീട് ശനിയാഴ്ച്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാൾ വീണ്ടും പിടിയിലാവുന്നത്. സര്‍വ്വീസ് കഴിഞ്ഞ് തിരികെ കാക്കനാട് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിനെതുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ലൈസന്‍സും സസ്പെന്‍ഡ് ചെയതെന്ന് മനസ്സിലായത്. ഇതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. അനില്‍ കുമാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.