കഠിനംകുളം വെട്ടുതുറയിലെ റോസ്‌മിനിയന്‍സ് ഔവര്‍ ലേഡി കോണ്‍വെന്റില്‍ കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 തിരുവനന്തപുരം: കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്  തിരുപൂർ സ്വദേശിനി അന്നപൂരണി (27) ആണ് മരിച്ചത്. കഠിനംകുളം വെട്ടുതുറയിലെ റോസ്‌മിനിയന്‍സ് ഔവര്‍ ലേഡി കോണ്‍വെന്റില്‍ മുറിയില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ പ്രാര്‍ത്ഥനയ്ക്ക് എത്താത്തതിനെത്തുടര്‍ന്ന് ഒപ്പമുള്ളവര്‍ അന്വേഷിച്ചു റൂമിൽ എത്തിയപ്പോഴാണ് അന്നപൂരണിയെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്. മുറിയില്‍ ഇവര്‍ തനിച്ചായിരുന്നു.

 മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തനിക്ക് കന്യാസ്‌ത്രീയാകാന്‍ യോഗ്യതയില്ലെന്നും അതിനാല്‍ പോകുന്നു എന്നുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഒരുവര്‍ഷം മുന്‍പാണ് യുവതി കഠിനംകുളത്തെ കോണ്‍വെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹിക സേവനത്തിന് ശേഷം കഴിഞ്ഞമാസമായിരുന്നു ഇവര്‍ മടങ്ങിയെത്തിയത്. ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !