തിരുവനന്തപുരം; 3 ഡിവൈഎസ്പിമാർ ഉൾപ്പെടെ പൊലീസിൽ 10 പേരെക്കൂടി പിരിച്ചു വിടാൻ നടപടി തുടങ്ങി. കാരണം കാണിക്കൽ നോട്ടീസ് ഉടൻ നൽകും. തുടർനടപടികളും വേഗത്തിലാക്കും. പിരിച്ചു വിടേണ്ട 59 ഉദ്യോഗസ്ഥരുടെ പട്ടികയാണു ജില്ലാ പൊലീസ് മേധാവികളും സംസ്ഥാന സ്പെഷൽ ബ്രാഞ്ചും നൽകിയത്. ഇതിൽ 3 ഡിവൈഎസ്പിമാർ, 4 ഇൻസ്പെക്ടർമാർ, 3 എസ്ഐമാർ എന്നിവർക്കെതിരെയാണു നടപടി തുടങ്ങിയത്. പലരും ഇപ്പോൾ സേനയ്ക്കു പുറത്തുള്ള സ്പെഷൽ യൂണിറ്റുകളിലാണ്.
തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിൽ ജോലി ചെയ്യുമ്പോൾ ഒന്നിലധികം കേസുകളിൽപ്പെടുകയും തുടർച്ചയായി അച്ചടക്കനടപടി നേരിടുകയും ചെയ്തവരാണ് പട്ടികയിലുള്ള 4 ഇൻസ്പെക്ടർമാരും. ഗുണ്ട, മണ്ണുമാഫിയ ബന്ധവും സ്പെഷൽ ബ്രാഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. സമാന കുറ്റമാണ് 3 ഡിവൈഎസ്പിമാരിലും കണ്ടെത്തിയത്. ക്രിമിനൽ കേസുകളിൽപ്പെട്ട പൊലീസുകാരുടെ പൂർണ്ണ പട്ടിക നൽകാൻ ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി ഒരു മാസം കൂടി സമയം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.