കാഞ്ഞങ്ങാട് • വിദ്യാർഥികൾളെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപികയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കാഞ്ഞങ്ങാട് വീട്ടിൽ നിന്നു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപികയ്ക്കെതിരെ ആണ് കേസെടുത്തത്.
ഏഴാം ക്ലാസ് വിദ്യാർഥികളുടെ പരാതിയിലാണ് കേസ്. 4 കുട്ടികളാണ് പരാതി നൽകിയത്. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ 3 കേസുകളാണ് പൊലീസ് എടുത്തത്. കഴിഞ്ഞ 2 മാസത്തിനിടെ ആണ് സംഭവം. സ്കൂൾ അധ്യാപകർ സംഭവം അറിഞ്ഞതോടെ ആണ് പൊലീസിൽ പരാതിയെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.