പിഴക്: 10.90 ലക്ഷം രൂപ MLA ഫണ്ട് ഉപയോഗിച്ച് കൊണ്ട് പണിതീർത്ത പിഴക് - മുല്ലമറ്റം റോഡ് ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ റീത്ത ജോർജ് കിഴക്കെവേലിക്കകത്തും മറ്റ് പ്രദേശവാസികളും വിലയിരുത്തി. "പിഴക് മുല്ലമറ്റം റോഡ് ഉദ്‌ഘാടനം വെള്ളിയാഴ്ച്ച" 10-02-2023 നു നടത്തും.
കാര്യപരിപാടികൾ ഇപ്രകാരം നടക്കും
10-02-2023 നു വെള്ളിയാഴ്ച രാവിലെ 10.30 നു മാനത്തൂർ പള്ളി ജംഗ്ഷനിൽ കൂടുന്ന യോഗത്തിൽ കടനാട് പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി. ഉഷ രാജു അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ റീത്ത ജോർജ്ജ് സ്വാഗതം ആശംസിക്കും.ശ്രീ മാണി.C.കാപ്പൻ MLA ഉദ്‌ഘാടനം നിർവഹിച്ചു റോഡ് ഉപയോഗത്തിനായി ഒദ്യോഗികമായി തുറന്നു കൊടുക്കും. പ്രസ്തുത യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. P.K.ബിജു ആശംസയും ശ്രീ. N.J.ദേവസ്യ കൃതജ്ഞത അർപ്പിക്കുന്നതുമാണ്.
നല്ലവരായ എല്ലാ നാട്ടുകാരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചു കൊള്ളുന്നു: റീത്ത ജോർജ് കിഴക്കെവേലിക്കകത്ത്, (വാർഡ് മെമ്പർ )
ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.