ഡബ്ലിൻ: തുടർച്ചയായ തവണയും ഡബ്ലിൻ എയർപോർട്ടിൽ ഡ്രോണുകൾ കണ്ടതിനാൽ ഇന്നലെയും വിമാനസർവ്വീസുകൾ ഒരു മണിക്കൂറോളം നിർത്തിവെച്ചു,ഗുരുതര സുരക്ഷാ വീഴ്ചയാണ് വീണ്ടും സംഭവിച്ചിരിക്കുന്നതെന്നും ഇത് നിസാരവൽക്കരിക്കേണ്ട വിഷയമല്ലന്നും സുരക്ഷാ അതോറിറ്റിയായ DDA വ്യക്തമാക്കി,ഡ്രോൺ കണ്ടതിനെ തുടർന്ന് ഡബ്ലിനിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ ഷാനോനിലേക്കും ബെൽഫെസ്റ്റിലേക്കും വഴിതിരിച്ചുവിട്ടിരുന്നു.
Dublin Airport chief calls for 'draconian' prison sentences for flying drones over airfields https://t.co/irx9lM2PjN
— TheJournal.ie (@thejournal_ie) February 8, 2023
കഴിഞ്ഞ വെള്ളിയാഴ്‌ചയും ശനിയാഴ്ചയും സമാന സംഭവം എയർപോർട്ടിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു ഇതിനെതിരെ അന്വേഷണം വേണമെന്ന് ഗതാഗത മന്ത്രിയെ അറിയിച്ചതായി സുരക്ഷാ അതോറിറ്റി അറിയിച്ചു,വിമാനത്താവളത്തിന്റെ അഞ്ചു കിലോമീറ്ററിനുള്ളിൽ ഡ്രോൺ പറത്തുന്നത് നിലവിൽ കുറ്റകരമാണ്.ഗുരുതരമായ നിയമലംഘനം തുടർന്നാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.