ഹരിപ്പാട്: വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്കുന്ന കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാര്‍ പോലീസ് പിടിയില്‍.
കരിയിലക്കുളങ്ങര രാമപുരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സില്‍വര്‍ സ്വാന് എച്ച്ആര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ ആലപ്പുഴ കടപ്പുറം പാര്‍വതി സദനത്തില്‍ രഞ്ജിത്ത് (38), ഇയാളുടെ സഹായി ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസില്‍ ശ്രീരഞ്ജിത്ത് (35) എന്നിവരെയാണ് കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡില്നൂറ്റന്പതോളം വ്യാജ സീലുകളും ആറ് കംപ്യൂട്ടറുകളും മൂന്ന് ലാപ്ടോപ്പുകളും പത്തിലധികം മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു . ഡോക്ടര്‍മാര്‍, ആശുപത്രികള്‍, കോടതികള്‍, ബാങ്കുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ സീലുകളും പോലീസ് കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശനുസരണം കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ മേല്‍നോട്ടത്തില്‍ കരിയിലക്കുളങ്ങര സബ് ഇന്‍സ്പെക്ടര്‍ സുനുമോന്‍, എസ്ഐ രാജീവ്, എഎസ്ഐ ശ്രീകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ അനി, അനില്‍, പ്രസാദ്, വിനീഷ്, അരുണ്‍, അനീസ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.