ഗുജറാത്ത്;മാട്രിമോണി ആപ്പിൽ കണ്ട് വിവാഹം (wedding) ചെയ്ത ശേഷം ഭാര്യ ഗുണ്ടയാണെന്ന് തിരിച്ചറിഞ്ഞ ഞെട്ടലിൽ ഒരു ഭർത്താവ്. കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യ ആയിരുന്ന ശേഷമാണ് ഇവർ പുനർവിവാഹം ചെയ്തത്. ഏകദേശം 5000 കാറുകൾ മോഷ്‌ടിച്ച കേസിലും ഇവർ പ്രതിയാണ്. ആദ്യ ഭർത്താവുമായി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ കൂട്ടുപ്രതികൂടിയാണ്
വിവാഹമോചിത എന്ന വിവരം യുവതിയുടെ മാട്രിമോണി പ്രൊഫൈലിൽ നൽകിയിരുന്നു, ഇത് കണ്ട ശേഷമാണ് അനിൽ എന്നയാൾ ഇവരുമായി ചാറ്റ് ചെയ്യാൻ ആരംഭിച്ചത് എന്ന് പോലീസ് സൂപ്രണ്ടിന് സമർപ്പിച്ച പരാതിയിൽ പരാമർശിക്കുന്നു.
ഗുജറാത്തിലെ പോർബന്ദർ സ്വദേശിയാണ് വിമൽ കരിയ. ഭാര്യ റീത്ത ദാസ് അസമിലെ ഗുവാഹത്തി സ്വദേശിനിയും.റീത്തയോട് വിവാഹമോചനത്തിന്റെ രേഖകൾ നല്കാൻ വിമൽ ആവശ്യപ്പെട്ടപ്പോൾ, വളരെ ചെറിയ പ്രായത്തിൽ പഞ്ചായത്തിൽ വച്ചായിരുന്നു വിവാഹമെന്നും, അതിനാൽ രേഖകൾ തന്റെ പക്കൽ ഇല്ല എന്നുമായിരുന്നു പ്രതികരണം
ഇവരെ വിശ്വസിച്ച് വിമൽ അഹമ്മദാബാദിൽ വച്ച് വിവാഹം കഴിച്ചു. ആറു മാസം കഴിഞ്ഞതും ഭൂമിസംബന്ധിയായ കേസ് ഉണ്ടെന്ന കാരണം പറഞ്ഞ് ഇവർ അസമിലേക്കെന്നു പറഞ്ഞ് വീടുവിട്ടിറങ്ങി. പിന്നെ തിരികെവന്നില്ല. കുറച്ചു ദിവസത്തേക്ക് വിമൽ റീത്തയുമായി സംസാരിച്ചു എങ്കിലും പിന്നീട് കോൾസ് എടുക്കാതെയായി
ശേഷം ഫോൺ എടുത്തത് മറ്റൊരു വ്യക്തിയാണ്. റീത്തയുടെ വക്കീൽ എന്ന് പറഞ്ഞ ഇയാൾ റീത്ത കസ്റ്റഡിയിൽ ആണെന്ന് പറഞ്ഞു. ഇത് ഭൂമിതർക്കത്തിന്റെ വിഷയമാകും എന്ന് കരുതിയ വിമലിനോട് ഇയാൾ ഒരു ലക്ഷം രൂപ ജാമ്യത്തിനായി വേണമെന്നായി
പണം റീത്തയുടെ അക്കൗണ്ടിലേക്ക് ഇട്ട ശേഷം രേഖകൾ ഓൺലൈൻ ആയി അയച്ചു തരാൻ ആവശ്യപ്പെട്ടു. ഇതിൽ റീത്ത ചൗഹാൻ എന്നാണ് ഭാര്യയുടെ പേരെന്നും, മോഷണ കേസിലാണ് കസ്റ്റഡിയിൽ വച്ചിരുന്നതെന്നും വിമൽ മനസിലാക്കി. ഗൂഗിൾ ചെയ്തതും കൊടുംകുറ്റവാളിയാണ് റീത്ത എന്ന് വിമൽ അറിഞ്ഞു. മോഷ്‌ടാവായ അനിൽ എന്നയാളുടെ ഭാര്യ ആയിരുന്നുവത്രേ ഇവർ
പിന്നെ റീത്ത ഫോൺ കോളുകൾക്ക് മറുപടി കൊടുത്തില്ല. നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ് മാധ്യമങ്ങൾ വിളിച്ചതും, കുറ്റം തന്റേതല്ല, ആദ്യ ഭർത്താവിന്റേതാണെന്നു ഇവർ പറഞ്ഞു. പക്ഷെ കാർ മോഷണ കേസിൽ 2015ൽ റീത്ത അറസ്റ്റിലായിരുന്നു. അനിൽ എന്നയാൾ ഓട്ടോ ഡ്രൈവർ ആയിരുന്ന ശേഷം ഗുണ്ടാപ്പണി തുടങ്ങുകയായിരുന്നു
തനിക്ക് നീതിവേണമെന്ന് പ്രെസിഡന്റിനോടും പ്രധാനമന്ത്രിയോടും ഉൾപ്പെടെ വിമൽ കത്തിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.