കോട്ടയം: വയലായിൽ കിടക്ക ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വയലാ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം ഉണ്ടായത്. റോയൽ ഫോം ഇൻഡസ്ട്രീസ് പൂർണ്ണമായും കത്തി നശിച്ചു.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആളിപ്പടര്‍ന്നു. ഫയർ ഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി. എന്നാൽ തകര ഷീറ്റുകൾ കൊണ്ട് ചുറ്റും മറച്ചിരുന്നതിനാൽ അകത്തേക്കു വെള്ളം ഒഴിക്കാൻ സാധിച്ചില്ല. ഇതു തീ ആളിപ്പടരാൻ കാരണമായി. മെത്ത നിർമാണത്തിനായി ഉപയോഗിക്കുന്ന ഫോം, സ്പോഞ്ച്, കയർ തുടങ്ങിയ ഉൽപന്നങ്ങളിലേക്ക് തീ പടർന്നതോടെ അപകടത്തിന്റെ വ്യാപ്തി വർധിച്ചു.ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച ചുറ്റുമതില്‍ തകര്‍ത്താണ് രക്ഷാപ്രവര്‍ത്തകര്‍ അകത്ത് കടന്നത്. മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സ്ഥാപനം ഏകദേശം പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് സൂചന. അവധി ദിനമായിരുന്നതിനാൽ ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുകൊണ്ടു വലിയ ദുരന്തം ഒഴിവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.