വിശ്വഹിന്ദിസമ്മേളനത്തിന് ഫിജിയിൽ തുടക്കം


ഫിജി;പന്ത്രണ്ടാമത് വിശ്വഹിന്ദി സമ്മേളനത്തിന് ഫിജിയിലെ നാദിയിൽ തുടക്കം. കൊളോണിയൽ കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ട ഭാഷകളും സംസ്കാരങ്ങളും ആഗോള വേദികൾ കീഴടക്കുന്ന കാലമാണ് വരാൻപോകുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. 

എല്ലാ സംസ്കാരങ്ങളെയും എല്ലാ സമൂഹങ്ങളെയും കുറിച്ചും ലോകം അറിയേണ്ടത് അത്യാവശ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഫിജി പ്രസിഡന്‍റ് വില്യാം കറ്റോണിവേർ അധ്യക്ഷത വഹിച്ചു. ഇന്ത്യയുമായി പങ്കിടുന്ന ചരിത്രപരമായ ബന്ധത്തിന്‍റെ കരുത്ത് ആഘോഷിക്കാനുള്ള സവിശേഷമായ അവസരമാണ്. സമ്മേളനമെന്ന്  പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

ഹിന്ദിയുടെ ആഗോളപ്രചാരണ ദൗത്യം ശക്തിപ്പെടുത്തുന്നതാകും ത്രിദിനസമ്മേളനമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഹിന്ദി കേവലം സാഹിത്യഭാഷമാത്രമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ' ഹിന്ദി, പരമ്പരാഗത വിജ്ഞാനം മുതൽ നിർമിത ബുദ്ധി വരെ ' എന്ന വിഷയത്തിലെ പ്ലീനറി സെഷനേയും വി.മുരളീധരൻ അഭിസംബോധന ചെയ്തു.

 നാദിയിൽ സമ്മേളനം സംഘടിപ്പിച്ചതിന് ഫിജി സർക്കാരിന് നന്ദി പറഞ്ഞ വിദേശകാര്യസഹമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഭരണകൂട സമീപനമെന്നും കൂട്ടിച്ചേർത്തു.





🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !